എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും

Advertisement

കോഴിക്കോട്.ഗോഡ്സെ പ്രകീർത്തനത്തിൽ കോഴിക്കോട് എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലിസ് എൻ ഐ ടി രജിസ്ട്രാർക്ക് നോട്ടിസ് നൽകിരുന്നു. അധ്യാപിക കോളജിൽ എത്താത്തതിനാലാണ് അധികൃതർക്ക് നോട്ടിസ് നൽകിയത്. എന്നാൽ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന. ഷൈജ ആണ്ടവനെതിരെ വകുപ്പ് തല നടപടി എടുക്കുന്നതിലും തീരുമാനം വൈകുകയാണ്. അതേസമയം വിവാദത്തിൽ പ്രതിഷേധം കടക്കുകയാണ്. ഡിവൈഎഫ്ഐയും , യൂത്ത് കോൺഗ്രസും, യൂത്ത് ലീഗും ഇന്ന് കോളജിലേക്ക് മാർച്ച് നടത്തും