മാസപ്പടി വിവാദം, ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്

Advertisement

കൊച്ചി. മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ പണം സംബന്ധിച്ച കണക്കുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസില്‍ തെളിവുശേഖരണം ഇന്നും തുടരും.

മാസപ്പടി കേസില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ പണം സംബന്ധിച്ച കണക്കുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പലര്‍ക്കും പണം കറന്‍സിയായി നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരില്‍ നിന്നും വരും ദിവസങ്ങളില്‍ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടര്‍നടപടി.

അതേസമയം സിഎംആര്‍എല്‍ കമ്പനിയിലെ പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കി ആറംഗ സംഘത്തില്‍ നാല് പേര്‍ മടങ്ങി. ഇന്നത്തെ പരിശോധന കൂടി കഴിഞ്ഞാകും രണ്ടു പേരുടെ മടക്കം

Advertisement