കൊച്ചി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജി കോടതി 12 ലേക്ക് മാറ്റി.
വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.
എസ്എഫ്‌ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്‌ഐഡിസിയുടെ ആരോപണത്തിൽ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി.
അതേസമയം സിഎംആര്‍ എല്‍ പരിശോധനയ്ക്ക് പിന്നാലെ എസ്എഫ്‌ഐഒ സംഘം ഇന്ന് തിരുവനന്തപുരത്ത് കെഎസ്ഐഡിസിയിലും റെയ്ഡ് നടത്തി.
എസ്എഫ്‌ഐഒ സംഘം തിരുവനന്തപുരം കെഎസ്ഐഡിസിയില്‍ റെയ്ഡ് തുടങ്ങിയതിന് പിന്നാലെയാണ് നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ഇങ്ങനെയൊരു അന്വേഷണത്തിന് ഉത്തരവിറങ്ങിയ കാര്യം അറിയില്ലെന്നും കെഎസ്ഐഡിസിചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാമെന്നും കുറച്ച് സമയം കൂടി വേണമെന്നും കെഎസ്ഐഡിസി വ്യക്തമാക്കി. വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ചോദിച്ച ഹൈക്കോടതി ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.
പിന്നാലെ എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന കെഎസ്ഐഡിസിആവശ്യം കോടതി തള്ളി.
ഇതിനിടെ സിഎംആര്‍ എല്‍ലെ പരിശോധനയ്ക്ക് പിന്നാലെ എസ്എഫ്‌ഐഒ സംഘം ഇന്ന് തിരുവനന്തപുരത്ത് കെഎസ്ഐഡിസിയിലും റെയ്ഡ് നടത്തി. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്‌ഐഒ ക്ക് ലഭിച്ചതായി വിവരം പുറത്തു വന്നിരുന്നു.