ഈരാറ്റുപേട്ട . റബർ ബോർഡ് ചെയർമാൻ ഡോ. സവർ ധനാനിയ പി.സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി സന്ദർശിച്ചു. റബ്ബർ ബോർഡ് അംഗം എൻ.ഹരി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലുമായി റബ്ബർ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് തുടർച്ച എന്ന നിലയിലാണ് കേന്ദ്ര നിർദേശപ്രകാരം റബ്ബർ ബോർഡ് ചെയർമാൻ പി.സി ജോർജിനെ വസതിയിൽ എത്തി സന്ദർശിച്ചത്.