പാലത്തിൻറെ കൈവരിയിൽ കിടന്ന വയോധികന്‍ പുഴയില്‍ വീണു

Advertisement

തൃശ്ശൂര്‍. വടക്കാഞ്ചേരിയിൽ പാലത്തിൻറെ കൈവരിയിൽ കിടന്ന വയോധികന്‍ പുഴയില്‍ വീണു. അപകടത്തില്‍ വയോധികന് ഗുരുതരമായി പരിക്കേറ്റു. വടക്കാഞ്ചേരി പുഴ പാലത്തെ പഴയ ഇരുമ്പു പാലത്തിൽ കൈവരിയിൽ ആണ് വയോധികന്‍ ഉറങ്ങാൻ കിടന്നത്.ഇന്ന് ഒരു മണിയോടെ ആയിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടക്കാഞ്ചേരി പോലീസും നാട്ടുകാരും പുഴയിലിറങ്ങി ഇയാളെ കരയ്ക്ക് എത്തിച്ചു. തുടർന്ന് ആക്ട്സ് പ്രവർത്തകർ ഇയാളെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement