കേന്ദ്രസർക്കാരിനെതിരായ കുറ്റപത്രം നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

ന്യൂഡെല്‍ഹി. രാജ്യ തലസ്ഥാനത്തെ പ്രക്ഷോഭത്തിന് മുന്നോടിയായി കേന്ദ്രസർക്കാരിനെതിരായ കുറ്റപത്രം നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെത് ഭരണഘടന വിരുദ്ധ നടപടിയെന്നും സാമ്പത്തിക ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി.

സവിശേഷമായ സാഹചര്യത്തിലാണ് ഡൽഹിയിലെ അനിവാര്യമായ പ്രതിഷേധം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി.
രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ.

ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കാരുകളോട് പീഡനവും.
കേന്ദ്രത്തിൻ്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനം. പാർലമെന്റ, രാഷ്ട്രപതി എന്നിവർ അംഗീകരിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചു.

ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു.

കേരളത്തിന്റെ പ്രതിഷേധത്തെ പിന്തുണച്ച കർണാടക കോൺഗ്രസിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേന്ദ്രം ആവശ്യമായ ഘട്ടങ്ങളിൽ സഹായം ചെയ്തില്ലെന്ന് മാത്രമല്ല തടസ്സങ്ങൾ സൃഷ്ടിക്കുകയും കൂടി ചെയ്തുവെന്നും ഇതിനോടല്ലാമുള്ള പ്രതിഷേധമാണ് നാളത്തെ സമരം മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement