പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞു… അമ്മ വഴക്ക് പറഞ്ഞപ്പോൾ പതിനാലുകാരൻ 220 കെവി വൈദ്യുതി ലൈനിൽ വലിഞ്ഞുകയറി… നാടകീയ സംഭവങ്ങൾ

Advertisement

മിഡ് ടേം പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു. ഇതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്.
തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാര്‍ഥിയുടെ പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ വഴക്കു പറഞ്ഞു.
ഇതില്‍ കുപിതനായാണ് വിദ്യാര്‍ഥി വൈദ്യുതി ടവറില്‍ കയറിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു.

Advertisement