പി എസ് സി പരീക്ഷ ആൾമാറാട്ട കേസിൽ രണ്ട് പേരെ പ്രതിചേർത്തു

Advertisement

തിരുവനന്തപുരം .
പി എസ് സി പരീക്ഷ ആൾമാറാട്ട കേസിൽ രണ്ട് പേരെ പ്രതിചേർത്തു.
നേമം സ്വദേശിയായ ഉദ്യോഗാർത്ഥി അമൽജിത്ത്, ആൾമാറാട്ടത്തിന് ശ്രമിച്ച യുവാവ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി.

ആൾമാറാട്ടത്തിനു ശ്രമിച്ച യുവാവ് ഒന്നാംപ്രതിയും നേമം സ്വദേശിയായ ഉദ്യോഗാർത്ഥി അമൽജിത്തിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് എതിരെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികൾ പരീക്ഷയിൽ ജയിക്കാനും മറ്റു ഉദ്യോഗാർത്ഥികളെ ചതിക്കാനും ശ്രമം നടത്തിയെന്ന് എഫ്.ഐ.ആർ.
ബയോമെട്രിക് വെരിഫിക്കേഷന് പി.എസ്.സി നിയോഗിച്ച ഉദ്യോഗസ്ഥൻ വന്നപ്പോൾ രണ്ടാംപ്രതി റൂമിൽ നിന്ന് ഇറങ്ങി ഓടി. ശേഷം
മതിൽ വഴി പുറത്തു കടക്കാനും രക്ഷപ്പെടാനും പരസ്പരം ഇരുവരും സഹായിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഉദ്യോഗാർത്ഥി അമൽജിത്തിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിച്ചു വരികയാണ്.
പി എസ് സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിൽ നടന്ന തട്ടിപ്പിനെ പോലീസ് അതീവ ഗൗരവത്തോടെയാണ്  കാണുന്നത്.

Advertisement