ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് ചാടി, കൊല്ലം സ്വദേശി ചാടിയത് വേണാട് എക്സ്പ്രസില്‍ നിന്ന്

Advertisement

കോട്ടയം. ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് ചാടി. കൊല്ലം സ്വദേശിയായ അൻസർ എന്ന യുവാവാണ് വേണാട് എക്സ്പ്രസിൽ നിന്നും പുറത്തേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വോയ്സ്.
ഇന്നലെ രാത്രി ഏഴ് മാണിയോടെയാണ് സംഭവം ഉണ്ടായത്. വേണാട് എക്സ്പ്രസിൽ യാത്ര ചെയ്ത യുവാവ് സ്റ്റെപ്പിലിറങ്ങി നിൽക്കുന്നത് ആദ്യം കണ്ടത് യാത്രക്കാരാണ് . പിന്നാലെ റെയിൽവേ പോലീസും എത്തി. എന്നാൽ സ്റ്റെപ്പിൽ നിന്നും കയറാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ല. ആപ്പഞ്ചിറ എത്തിയപ്പോൾ ട്രെയിനിൽ നിന്നും ഇയാൾ എടുത്ത് ചാടുകയായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ തലയോലപ്പറന്പ് പൊലീസും നാട്ടുകാരും ഇയാളെ തപ്പിയിറങ്ങി. തുടർന്നാണ് ആഞ്ചിറ പാലത്തിന് സമീപത്ത് നിന്നും യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകട നിലതരണം ചെയ്തായാണ് വിവരം. കോട്ടയം റെയിൽവേ പൊലീസും തലയോലപ്പറന്പ് പോലീസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.