വീണ വിജയൻ കോടതിയിൽ

Advertisement

ബംഗളുരു .  എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മടിയിൽ കനം ഇല്ലെങ്കിൽ എന്തിന് ഭയക്കണം എന്ന് ഷോൺ ജോർജ് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെ എന്ന് എ കെ ബാലൻ പറഞ്ഞു

എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍  തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി. കർണാടക ഹൈക്കോടതിയിൽ ഇന്ന് രാവിലെയാണ് ഹർജി നൽകിയത്. എക്സാലോജിക്കിനെതിരായ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് എതിർകക്ഷികൾ. അന്വേഷണം തടസ്സപ്പെടുത്തല്‍ കേരളത്തിൽ നടക്കാത്തതിനാൽ ആണ് കർണാടകയിൽ ഹർജി നൽകിയതെന്ന് പരാതിക്കാരൻ ആയ ഷോൺ ജോർജ് പറഞ്ഞു

കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കൾ എന്ന് എ കെ ബാലൻ പ്രതികരിച്ചു.

സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യുകയാണ് എസ്.എഫ്.ഐ.ഒ. കൂടുതൽ വിവരങ്ങൾ നൽകാൻ അനുവദിക്കണമെന്ന് കെ.എസ്.ഐ.ഡി.സി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി വിവരങ്ങൾ പരിശോധിച്ച ശേഷം വീണ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് സൂചന

അന്വേഷണം തടയാന്‍ കെ എസ് ഐ ഡിസി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എന്തിനാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇത്ര ഭയക്കുന്നതെന്ന ചോദ്യമാണ് കോടതി ചോദിച്ചത്.

Advertisement