ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

Advertisement

കൊച്ചി. ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിടിക്യൂ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ ഉത്തരവായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പൊലീസിന് കൈമാറും.
.പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടക്കാൻ ഹർജിക്കാരന് കോടതി നിർദേശം നല്‍കി.
വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement