ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാൻ ഒരുങ്ങി പിഎസ് സി. ആള്‍മാറാട്ടം തടയാനുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് നടപടി.
കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയിലെ ആള്‍മാറാട്ട ശ്രമത്തിനെ തുടര്‍ന്നാണ് നടപടി.
അതിനിടെ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമല്‍ജിത്തിനു വേണ്ടിയാണ് പകരക്കാരന്‍ പരീക്ഷാഹോളില്‍ എത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ യന്ത്രവുമായി എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.