വണ്ടിപ്പെരിയാർ പോക്സോ കൊല കേസില്‍പുനരന്വേഷണം , ഹര്‍ജി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി. വണ്ടിപ്പെരിയാർ പോക്സോ കൊലപാതക കേസില്‍
പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.കുറ്റവാളിയെ സംരക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു.
2021 ജൂൺ 30 ആം തീയതി വൈകിട്ട് മൂന്നര മണിക്ക് ആണ് അഞ്ചു വയസ്സുള്ള പെൺകുട്ടി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം കട്ടപ്പന പോക്സോ കോടതിയിൽ വിചാരണ പൂർത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ് കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയൽ ചെയ്ത ഹർജിയിൽ ആരോപിക്കുന്നു.

Advertisement