കെ സി സി അവകാശ സംരക്ഷണ നീതി യാത്ര സെക്രട്ടറിയറ്റ് മാർച്ചോടെ ഇന്ന് സമാപിക്കും.

Advertisement

തിരുവനന്തപുരം:
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃതത്തിൽ ജനുവരി 29 ന് തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര സമാപിക്കും.
രാവിലെ 10.30 ന് പാളയം എൽ എം എസ് പള്ളി പരിസരത്ത് നിന്ന് സെക്രട്ടറിയറ്റ് മാർച്ച് ആരംഭിക്കും. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അഭി.ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വിവിധ സഭാ മേലധ്യക്ഷൻന്മാർ ,ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ , ശശി തരൂർ എം പി, ഗുരുരത്നം ജ്ഞാന തപസി,ബി ജെ പി ജില്ലാ പ്രസിഡൻറ് വി.വി രാജേഷ് എന്നിവർ പ്രസംഗിക്കും.

കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് ഡോ: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത നീതി യാത്ര കെ സി സി ജനറൽസെക്രട്ടറി ഡോ.പ്രകാശ് പി തോമസാണ് നയിച്ചത്.

Advertisement