പെന്‍ഷന്‍,ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം

Advertisement

ഇടുക്കി.പെന്‍ഷന്‍ കിട്ടാത്തവരുടെ സമരം പടരുന്നു. ഇന്നലെ വയോധിക വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ടിരുന്ന് സമരം നടത്തിയിരുന്നു. അതിനു പിന്നാലെ പെൻഷൻ മുടങ്ങിയതിൽ വീണ്ടും ഇടുക്കിയിൽ പ്രതിഷേധം.

ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ

Advertisement