കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസ്, ഐഎസ് ഭീകരനായ റിയാസ് അബൂബക്കറിനെ പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

Advertisement

കൊച്ചി.കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിനെ പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു. 120 ബി – 5 വർഷം ആകെ പിഴ 1,25,000എന്നിങ്ങനെയാണ് വിധി.ഭീകരാക്രമണപദ്ധതികേസിലെ ആദ്യ വിധിയാണിത്. 2018ല്‍ ശ്രീലങ്കയില്‍ പള്ളിതകര്‍ത്ത് ആളെകൂട്ടക്കൊല ചെയ്തതരത്തില്‍ കേരളത്തില്‍ നടപ്പാക്കാനായിരുന്നു പദ്ധതി.


എന്നാൽ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

Advertisement