കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
പാലക്കാട് -മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, മുഹമ്മദ് ഫർസാൻ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് – കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ പുലർച്ചെയായിരുന്നു അപകടം. നിലയംകോട്ടിൽ അബ്ദുൾ സലാമിൻ്റെ മകൻ ഫായിസ് അലി, കരിമ്പനക്കൽ കച്ചാപ്പയുടെ മകൻ
മുഹമ്മദ് ഫർസാൻ എന്നിവരാണ് മരിച്ചത്. അരയി ടത്തുപാലം ബൈപ്പാസിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടിങ് വിദ്യാർത്ഥികളാണ് 22 കാരായ ഇരുവരും. കണ്ണൂരിലേക്ക് പോകുകയായിരുന്ന KSRTC ബസ്സും ബീച്ച് ഗാന്ധി റോഡിൽ നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Advertisement