വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പരിശോധന

Advertisement

പത്തനംതിട്ട. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം സംഘം പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളാണ് പരിശോധന നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റെനോ പി രാജന്റെ അടൂരിലെ വസതിയിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചില കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഉച്ചയോടെയാണ് സംഘം മടങ്ങിയത്. രാഹുൽ മാങ്കുട്ടത്തിന്റെ അടുത്ത അനുയായികളെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നത്.