എടവണ്ണ തുവ്വക്കാട് ഫർണിച്ചർ നിർമ്മാണ ശാലയിൽ തീപിടുത്തം

Advertisement

മലപ്പുറം. എടവണ്ണ തുവ്വക്കാട് ഫർണിച്ചർ നിർമ്മാണ ശാലയിൽ തീപിടുത്തം . സോഫകൾ നിർമ്മിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പത്തപ്പിരിയം സ്വദേശി നിസാർ അഹമ്മദിൻ്റെ കട പൂർണ്ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഉച്ചക്ക് സ്ഥാപനം അടച്ചിട്ട സമയത്താണ് തീപിടുത്തം ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും , നാട്ടുകാരും , വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.