എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം; ബാധകമല്ലെന്ന് മന്ത്രി

Advertisement

എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. എന്നാല്‍ യഥാര്‍ഥ എന്‍സിപി ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതെന്നാണ് ഇക്കാര്യത്തോട് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചത്. ഇക്കാര്യം ജനപിന്തുണകൊണ്ട് തെളിയിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. കമ്മിഷന്റെ തീര്‍പ്പ് ബാധകമല്ലെന്നും ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.