സിപിഎം ഇടപെട്ടു,പെൻഷൻ കിട്ടാത്തതിനെതിരായ വയോധിക ദമ്പതികളുടെ ദയാവധ സമരം അവസാനിപ്പിച്ചു

Advertisement

ഇടുക്കി.അടിമാലിയിലെ സിപിഐഎം നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പെൻഷൻ കിട്ടാത്തതിനെതിരായ വൃദ്ധ ദമ്പതികളുടെ സമരം അവസാനിപ്പിച്ചു. എല്ലാത്തരത്തിലുള്ള സഹായവും ചെയ്യാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചതോടെ ദയാവധത്തിന് തയ്യാറെന്നെഴുതിയ ഫ്ലക്സ് അഴിച്ചുമാറ്റി. എന്നാൽ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം വീണ്ടും നടത്തുമെന്നും വ്യക്തമാക്കി.

ശാരീരിക വെല്ലുവിളി നേരിടുന്ന ഓമനയുടെയും ശിവദാസന്റെയും പെൻഷൻ കിട്ടാത്തതിനെതിരായ പ്രതിഷേധം ചർച്ചയായതോടെ സിപിഐഎം നേതാക്കൾ അനുനയ നീക്കത്തിന് എത്തി. ഒന്നരമണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിക്കാം എന്ന് വൃദ്ധ ദമ്പതികൾ സമ്മതിച്ചു.

ദമ്പതികളുടെ പ്രതിഷേധത്തിന് പിന്നിൽ മറ്റാളുകൾ ഉണ്ടെന്നാണ് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞത്. പെന്‍ഷന് വേണ്ടി കുത്തിയിരുന്ന് സമരം ചെയ്താലും നൽകാൻ പണമില്ലെന്നായിരുന്നു
മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം.

ദമ്പതികളുടെ പ്രതിഷേധ സമരത്തിന് പിന്നാലെ ബിജെപി ഭഷ്യ കിറ്റ് എത്തിച്ചു നൽകി. സർക്കാർ പെൻഷൻ നൽകുന്നതുവരെ മാസം 1600 രൂപ നൽകുമെന്ന് യൂത്ത് കോൺഗ്രസും പറഞ്ഞിരുന്നു.

Advertisement