തിരുവനന്തപുരം. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകൾക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയിൽ പത്ത് ശതമാനം വരെ വർധനയ്ക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതുൾപ്പെടെ
ബോർഡിൻ്റെ 42 സേവനങ്ങൾക്ക്
നിരക്ക് കൂട്ടാനാണ് അനുമതി. പോസ്റ്റ് സ്ഥാപിക്കാനും , മീറ്റർ മാറ്റാനുമുള്ള ചെലവും വർധിക്കും. മീറ്റർ മാറ്റാൻ സിംഗിൾ ഫേസ്
മീറ്റർ :299 രൂപ, ത്രീ ഫേസ് മീറ്റർ 395 രൂപയുമാകും. 2018 ന് ശേഷം നിരക്കുകളിൽ
വർധന വരുത്തിയിരുന്നില്ലെന്ന വാദം അംഗീകരിച്ചാണ് കമ്മിഷൻ്റെ നടപടി.