ആനവരാതിരിക്കാന്‍ കാവലിലായിരുന്ന വനം വാച്ചറെ കടുവ ആക്രമിച്ചു

Advertisement

വയനാട്. വന്യജീവി സങ്കേതത്തിൻ്റ പരിധിയിൽ ആനവരാതിരിക്കാന്‍ കാവലിലായിരുന്ന താത്കാലിക വനംവാച്ചർക്ക് നേരെ വന്യജീവി ആക്രമണം. വനംവാച്ചർ വെങ്കിട്ട ദാസിനാണ് പരിക്കേറ്റത് . കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു

ഇന്നലെ രാത്രി എട്ടേ മുക്കാലോടെ അരണപ്പാറ ഭാഗത്ത് വച്ചാണ് സംഭവം. ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു. വനംകുപ്പിലെ താൽക്കാലിക വാച്ചറാണ് വെങ്കിട്ട ദാസ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. കടുവയാണ് ആക്രമിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു

പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.