വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

Advertisement

വയനാട് :മാനന്തവാടിയിൽ വീട്ടുമുറ്റത്ത് നിന്നയാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാനന്തവാടി നഗരസഭയിലെ പടമല വാർഡിൽ അജി എന്ന് വിളിക്കുന്ന അജേഷ് ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ 6 മണിയോടെ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ മതിൽ പൊളിച്ച് കടന്ന വന്ന ആന ആക്രമിക്കുകയായിരുന്നു. മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു.ഇന്നലെ രാത്രി മുതൽ താന്നിക്കൽ മേഖലയിൽ ആനയെ കണ്ടിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ നാട്ടുകാർ ആനയെ ഓടിച്ച് വിടുമ്പോൾ രക്ഷപെടാനായി ഓടി മറ്റൊരു വീടിൻ്റെ മുന്നിലേക്ക് കയറിയപ്പോൾ മതിൽ പൊളിച്ച് വന്ന ആനയുടെ ചവിട്ടേറ്റാണ് അജേഷ് കൊല്ലപ്പെട്ടത്.റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. അജേഷിൻ്റെ മൃതദേഹം ആശുപത്രിയിൽ. കളക്ടർ ഉൾപ്പെടെയുള്ള ഉന്നതർ എത്തിയെങ്കിൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കുയുള്ളു എന്ന് നാട്ടുകാർ പറയുന്നു.