2024 ഫെബ്രുവരി 10 ശനി
BREAKING NEWS
👉മാനന്തവാടിയിൽ വീട്ടുമുറ്റത്ത് നിന്നയാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാനന്തവാടി നഗരസഭയിലെ പടമല വാർഡിൽ അജി എന്ന് വിളിക്കുന്ന അജേഷ് ആണ് കൊല്ലപ്പെട്ടത്.
👉ഇന്ന് രാവിലെ 6 മണിയോടെ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ മതിൽ പൊളിച്ച് കടന്ന വന്ന ആന ആക്രമിക്കുകയായിരുന്നു.
👉 മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാഞ്ജ
👉 അജേഷിൻ്റെ മൃതദേഹം ആശുപത്രിയിൽ. കളക്ടർ ഉൾപ്പെടെയുള്ള ഉന്നതർ എത്തിയെങ്കിൽ മാത്രമേ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയുള്ളുവെന്ന് നാട്ടുകാർ
🌴 കേരളീയം 🌴
🙏സപ്ലൈകോയില്‍ കിലോയ്ക്ക് 24 രൂപയ്ക്കു വില്‍ക്കുന്ന അരിയാണ് കേന്ദ്ര സര്‍ക്കാര്‍ 29 രൂപയ്ക്കു വില്‍ക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. തൃശൂര്‍ ഇപ്പോഴിങ്ങെടുക്കാമെന്നു സ്വപ്നം കണ്ടുകൊണ്ടാണ് തൃശൂരില്‍ അരിക്കച്ചവടം നടത്തുന്നതെന്നും അനില്‍.
🙏മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കുടുംബത്തിനു വേണ്ടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരേയാണ് കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്ര ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🙏ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
🙏ലോക്സഭാ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ സീറ്റു ധാരണയായി. സിപിഎം 15 സീറ്റില്‍ മല്‍സരിക്കും. സിപിഐക്കു നാലു സീറ്റു നല്‍കും. കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കും.
🙏മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
🙏ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഉല്‍സവകാലത്ത് സാമ്പത്തിക ലാഭത്തിനായി ഇടനിലക്കാരാണ് ആനകളെ കൊണ്ടുനടക്കുന്നതെന്നും പാപ്പാന്മാരുടെ പീഡനം തടയാന്‍ സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.
🙏കേന്ദ്ര സര്‍ക്കാരിനെതിരായ കേരളത്തിന്റെ സമരം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കായിപ്പോയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങള്‍ കേട്ട എംപിമാര്‍ക്ക് ഉത്തരംമുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു.
🙏അഡ്വ. ബി എ ആളൂരിനെതിരെ എറണാകുളം സ്വദേശിനി സാമ്പത്തിക തട്ടിപ്പിനു പുതിയ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിറകേയാണു പുതിയ പരാതി. ബിസിനസ് കണ്‍സള്‍ട്ടേഷനു നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ചു തന്നില്ലെന്നാണ് പരാതി.
🙏ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവും പ്രൈവറ്റ് സെക്രട്ടറി എസ് അനിലും ഉപയോഗിച്ചിരുന്ന മുപ്പതിനായിരത്തിലേറെ രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ഇരുവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിയുടെ ഫോണിന് 3,600 രൂ ഈടാക്കിയും പിഎസ് അനിലിന്റെ ഫോണിന് 2,800 രൂപ ഈടാക്കിയും ഫോണ്‍ വിട്ടുകൊടുക്കാമെന്നാണു സര്‍ക്കാര്‍ തിരൂമാനിച്ചത്.
🙏പിഎസ്സി പരീക്ഷക്ക് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
🙏കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലും രാജി വാഹനത്തില്‍ മുന്നില്‍ ചാടിയുമാണു മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏ലോക്സഭ തെരഞ്ഞെടുപ്പിനു രാജ്യത്ത് 96.88 കോടി വോട്ടര്‍മാര്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതലാണ്. തെരഞ്ഞെടുപ്പ കമ്മീഷനാണ് ഈ വിവരം പുറത്തുവിട്ടത്. പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. രാജ്യത്തിന്റെ പൊതു കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്.
🙏ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുകയും പ്രസവിക്കുകയും ചെയ്യുന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പശ്ചിമ ബംഗാളിലെ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളായ സംഭവം കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം നടത്തിയിരുന്നു. ജയിലുകളില്‍ 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
🙏വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാന്‍ വിമാനക്കമ്പനികളെ അനുവദിക്കാനാവില്ലെന്നും നിരക്കു
നിയന്ത്രിക്കാന്‍ സമിതി വേണമെന്നും പാര്‍ലമെന്ററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിനു പരമാവധി പരിധി
നിശ്ചയിക്കണം.
🙏പൂനെയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്ലെയുടെ കാറിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മുട്ട എറിയുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഭാരത് രത്ന പ്രഖ്യാപനത്തിനു പിറകേ അദ്വാനിയെയും മോദിയെയും നിഖില്‍ വാഗ്ലെ വിമര്‍ശിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്.
🇦🇺 അന്തർദേശീയം 🇦🇽
🙏പാകിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നും നവാസ് ഷെരീഫ് അറിയിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷി പിഎംഎല്‍എന്‍ ആണെന്നാണ് നവാസ് ഷരീഫ് അവകാശപ്പെട്ടുന്നത്.
🙏യുഎസ് സംസ്ഥാനമായ അലബാമയില്‍ ജാസ്പറിലെ ഒരു റേഡിയോ സ്റ്റേഷന്റെ 200 അടി ഉയരമുള്ള റേഡിയോ ടവറും ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളും മോഷണം പോയി. റേഡിയോ സ്റ്റേഷന്റെ ഏറ്റവും പ്രധാന ഉപകരണങ്ങള്‍ മോഷണം പോയതോടെ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
⚽ കായികം ⚽
🙏ഫുട്ബോളില്‍ ഇനി നീല കാര്‍ഡും. ഫുട്ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കുമെന്ന് ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്.
🙏 മത്സരത്തില്‍ അനാവശ്യമായി ഫൗളുകള്‍ വരുത്തുകയും മാച്ച് ഓഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കാണ് നീല കാര്‍ഡ് ലഭിക്കുക.
🙏ഈ കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. എന്നാല്‍ ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.