കിളിമാനൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം. കിളിമാനൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തട്ടത്തുമല സ്വദേശി ലീല യെയാണ് വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ് ലീല. പോലീസിന്റെ പരിശോധനയിൽ വീടിനകത്ത് വസ്ത്രങ്ങൾ അലക്ഷ്യമായിട്ടിരിക്കുകയാണ്. സമീപത്ത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമുണ്ട്. സംഭവത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മ്യതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.