പെൻഷൻ തരണം അല്ലെങ്കിൽ മരിക്കാൻ അനുവദിക്കണം,സമരം പടരുന്നു

Advertisement

ഇടുക്കി.പെൻഷൻ തരണം അല്ലെങ്കിൽ മരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പാലക്കാട്‌ 92 കാരിയുടെയും മകളുടെയും പ്രതിഷേധം.അകത്തേത്തറ സ്വദേശികളായ പത്മാവതി അമ്മയും മകൾ ഇന്ദിരയുമാണ് അകത്തേതറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കട്ടിലിൽ കിടന്ന് പ്രതിഷേധിച്ചത്. പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നിനും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടുകയാണെന്ന് പ്രതിഷേധിക്കുന്ന വയോജനങ്ങൾ പറയുന്നു

92കാരിയും മകളുമടങ്ങുന്ന കുടുംബത്തിന്റെ ആകെയുള്ള വരുമാനമാർഗ്ഗമാണ് ക്ഷേമപെൻഷൻ,കഴിഞ്ഞ ആറുമാസമായി അത് മുടങ്ങിയിട്ട് നാട്ടുകാരുടെ സഹായം കൊണ്ടുമാത്രം മുന്നോട്ട് പോകുകയാണ് കുടുംബം,മരുന്നിന് പോലും ദുരിതം അനുഭവിക്കുന്ന തങ്ങൾക്ക് പെൻഷൻ അനുവദിക്കുകയോ മരിക്കാൻ അനുവാദം നൽകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം

പഞ്ചായത്തിന് മുന്നിലെ പ്രതിഷേധവിവരമറിഞ്ഞ് പെൻഷൻ ലഭിക്കാനുള്ള കൂടുതൽ പേർ ഐക്യദാർഡ്യവുമായെത്തി.തിഷേധിച്ച വയോജനങ്ങളുടെ പരാതികൾ കേൾക്കാൻ പോലും പഞ്ചായത്ത് അധികൃതരോ ജില്ലാ ഭരണകൂടമോ തയ്യാറായില്ല. മരുന്നിനും ഭക്ഷണത്തിനുമുള്ള പണം വാഗ്‌ദാനം ചെയ്ത് ബിജെപി പ്രവർത്തകർ വയോജകരെ അനുനയിപ്പിച്ചു സമരം താത്കാലികമായി അവസാനിപ്പിച്ചു.

തിങ്കളാഴ്ച ഇതേ ആവശ്യവുമായി പഞ്ചായത്തിന് മുന്നിൽ വീണ്ടും പ്രതിഷേധം നടത്തുമെന്ന് വയോധികര്‍ പറഞ്ഞു.