മദ്യം ഇനി പേപ്പറില്‍ പൊതിഞ്ഞ് നല്‍കില്ല…. പുതിയ തീരുമാനം ഉടന്‍

Advertisement

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന മദ്യം ഇനി പേപ്പറില്‍ പൊതിഞ്ഞ് നല്‍കില്ല. പകരം തുണിസഞ്ചി നല്‍കും. ഇതിന് 10 രൂപ ഈടാക്കും. ചുരുക്കത്തില്‍ മദ്യം കൊണ്ടുപോകാന്‍ ഇനി സഞ്ചി കൊണ്ടു വന്നില്ലെങ്കില്‍ പത്തുരൂപ പോകും. സഞ്ചി എല്ലാ ഔട്ട്‌ലെറ്റുകളിലും എത്തുന്ന മുറയ്ക്ക് പുതിയ തീരുമാനം നിലവില്‍ വരും.
നിലവില്‍ എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും പേപ്പര്‍ വാങ്ങാനായി ബവ്‌കോ അലവന്‍സ് നല്‍കുന്നുണ്ട്. ഇതു പൂര്‍ണമായും നിര്‍ത്തും. പുതിയ തീരുമാനത്തോടെ പേപ്പര്‍ അലവന്‍സ് ലാഭിക്കുന്നതോടോപ്പം സഞ്ചി വില്‍ക്കുന്നതിലൂടെ ചെറിയ ലാഭം കിട്ടുകയും ചെയ്യും. മദ്യകുപ്പി പുറത്തു കാണുന്നവിധം ഔട്‌ലെറ്റില്‍ നിന്നു കൊണ്ടുപോകാന്‍ കഴിയില്ല. അതായത് മദ്യം വാങ്ങാനെത്തുമ്പോള്‍ സഞ്ചി കൊണ്ടു വന്നില്ലെങ്കില്‍ ഔട്്‌ലെറ്റില്‍ നിന്നു വാങ്ങേണ്ടി വരും.