തിരുവനന്തപുരം .സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് വിമർശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ആർ ലത ദേവിയുടെ പരിഹാസം. ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയാണ് ലതാദേവി. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം
മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചു. വിദേശ സർവകലാശാലക്ക് എതിരെയും സിപിഐ യിൽ വിമർശനം . വിദേശ സർവകലാശാല മുന്നണിയുടെ നയവ്യതിയാനം.എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ നടപ്പാക്കുന്നു
വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യം. വിദേശ സർവകലാശാല നയ വ്യതിയാനം എന്ന് സമ്മതിച്ച് ബിനോയ് വിശ്വം.മുന്നണിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സർക്കാരിന് മുൻഗണനയില്ലെന്നും വിമർശനം. വീണ്ടും അധികാരത്തിൽ വരാൻ സഹായിച്ച സപ്ളൈകോയെ മറന്നു. ആലോചനയില്ലാതെ തയാറാക്കിയ ബജറ്റാണിത്. മുൻപൊക്കെ കൂടിയലോചന നടന്നിരുന്നു.ഇപ്പോഴതില്ലെന്നും വിമർശനം
സംസ്ഥാന കൗൺസിലിൽ അതിരൂക്ഷ വിമർശനം. ബജറ്റിൽ സിപിഐ വകുപ്പുകളെ അവഗണിച്ചത്.സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം.പ്രതിസന്ധി ഉണ്ടായിട്ടും സപ്ലൈകോയെ പാടേ അവഗണിച്ചു.പാർട്ടി വകുപ്പുകളോട് ഭിന്ന നയമെന്നും വിമർശനം.വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ടു.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് അറിയേണ്ടെന്നു ബിനോയ് വിശ്വം. പറയേണ്ട വേദികളിൽ കാര്യങ്ങൾ അവതരിപ്പിച്ചു
അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം അംഗങ്ങളെ വിലക്കി.