തിരുവനന്തപുരം .ഇടവേളയ്ക്കു ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും.ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് ഇന്ന് മുതൽ പതിനഞ്ചു
വരെ നടക്കുക.വകുപ്പുകളെ ബജറ്റിൽ തഴഞ്ഞതിനാൽ സിപിഐയുടെ ഭാഗത്തു നിന്നും സഭയിൽ പ്രതിഷേധ
സ്വരം ഉയരാൻ സാധ്യതയുണ്ട്. ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന സിപിഐ എംഎൽഎമാർ അവഗണന ചൂണ്ടികാണിക്കും.ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ സിപിഐ മന്ത്രിമാരുടെ പരിഭവം തീർക്കാനുള്ള പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തുമെന്നാണ് സൂചന.
വയനാട്ടിൽ കാട്ടാന പ്രദേശവാസിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വന്യ ജീവി ആക്രമണം
അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15 നു പിരിയുന്നത്.
നാല് മാസത്തെ ചിലവുകൾക്കുള്ള വോട്ട് ഓൺ അകൗണ്ട് പാസാക്കിയാകും സഭ പിരിയുക