മാസപ്പടി , അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

Advertisement

ബംഗളുരു.മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക.
121 ആമത്തെ കേസാ യാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണം എസ് എഫ് ഐ ഒയ്ക്ക്
കൈമാറിക്കൊണ്ടുള്ള കേന്ദ്ര കോ‍ർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
റജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും അത് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്എഫ്ഐഒ യുടെ നിയമപരമല്ല എന്നാണ് കമ്പനി വാദം. അന്വേഷണം സംബന്ധിച്ച രേഖകൾ കൈമാറണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ ഇതേ ആവശ്യo ഉന്നയിച്ച് സംസ്ഥാനസർക്കാരിന്‍റെ കീഴിലുള്ള കെഎസ്ഐഡിസി കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജി ഹൈക്കോടതി തള്ളി.
എക്സാലോജികിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ മകളും കമ്പനി ഉടമസ്ഥയുമായ വീണാ വിജയന് എസ് എഫ് ഐ ഒ നോട്ടീസ് നൽകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സാലോജിക് ഹർജി നൽകിയത്

Advertisement