2024 ഫെബ്രുവരി 12 തിങ്കൾ
BREAKING NEWS
👉 വയനാട്ടിൽ ആളെക്കൊല്ലി കാട്ടന നില്ക്കുന്ന സ്ഥലം കണ്ടെത്തി.മണ്ണുണ്ടി വനത്തിൽ ആനയുള്ള ഭാഗത്ത് ഏറുമാടത്തിൽ നിന്ന് മയക്ക് വെടിവെയ്ക്കും
👉നിയമസഭ ചോദ്യോത്തരവേള തുടങ്ങി. ബജറ്റിൻമേലുള്ള പൊതു ചർച്ചയും ഇന്ന് .
🌴കേരളീയം🌴
🙏കാട്ടാനയുടെ ഭീഷണിയുള്ള മാനന്തവാടി മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
🙏വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു.കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാട്ടിലേക്കു നീങ്ങിയ ആളെക്കൊല്ലി കാട്ടാനയെ കണ്ടെത്താനായി ശ്രമം തുടരുന്നു. അഞ്ചു ഡിഎഫ്ഒ മാരുടെ നേതൃത്വത്തില്‍ നൂറിലേറെ വനപാലകരും നാലു കുങ്കിയാനകളും സ്ഥലത്തുണ്ട്.
🙏കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത. വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ലെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം വിമര്‍ശിച്ചു.
🙏എന്‍.കെ. പ്രേമചന്ദ്രനെതിരേ എളമരം കരീം ആരോപണം ഉന്നയിച്ചത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാനുള്ള സി പി എമ്മിന്റെ കളി കൈയ്യില്‍ വച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
🙏പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ കാന്റീനിലേക്കു വരാന്‍ പറഞ്ഞെന്നു ഫോണ്‍ വന്നപ്പോള്‍ കാന്റീനില്‍ പോയതു വിരുന്നിനു പോയതല്ലെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. അവിടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിനിടെ മോദി ആരോടും രാഷ്ട്രീയം സംസാരിച്ചില്ല.
🙏കോതമംഗലത്തിന
ടുത്ത് മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തു. വനംവകുപ്പ് ഉദ്യോഗ്സഥര്‍ സ്ഥലത്തെത്തി.
🙏ആലപ്പുഴ നൂറനാട് ചുനക്കര ഉല്‍സവത്തില്‍ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി
തീപിടിച്ച് കെട്ടുകാളയ്ക്കു മുകളിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏ബിഹാറില്‍ ബിജെപി പിന്തുണയുള്ള നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. സ്പീക്കര്‍ അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയമാണ് ആദ്യം വോട്ടിനിടുക. ജെഡിയു എംഎല്‍എമാരെ പാറ്റ്നയിലെ ചാണക്യ ഹോട്ടലിലേക്കു മാറ്റി. കോണ്‍ഗ്രസ് എംഎല്‍എമാരും റിസോര്‍ട്ടിലായിരുന്നു.
🙏ഡല്‍ഹിയിലേക്കു വമ്പന്‍ കര്‍ഷക മാര്‍ച്ച് നാളെ ഡല്‍ഹിയിലേക്കു പ്രവേശിക്കുമെന്നാണു കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം. മാര്‍ച്ച് തടയാന്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ്, സൈനിക സന്നാഹം. ഇരുന്നൂറിലധികം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു ഛലോ ഡല്‍ഹി പദയാത്രയുമായി മുന്നേറുന്നത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങവേ, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലക്ഷം പേര്‍ക്കു നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിയമനക്കത്തുകള്‍ നല്‍കുക.
🙏മദ്രസ തകര്‍ത്തതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിരോധനാജ്ഞയും
ഇന്റര്‍നെറ്റ് നിരോധനവും. കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടകമ്പോളങ്ങളും സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്.
🙏തമിഴ്നാട് ധര്‍മ്മപുരിയില്‍ ദളിത് സ്ത്രീകള്‍ക്കു ചിരട്ടയില്‍ ചായ കൊടുത്ത രണ്ടു സത്രീകള്‍ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഉയര്‍ന്ന ജാതിക്കാരായ ഗൗണ്ടര്‍ വിഭാഗത്തിലുള്ള അറുപതുകാരി ചിന്നത്തായി, പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്.
🙏ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ആര്‍എസ്എസ് നേതാവിനേയും ദത്തുപുത്രിയേയും കൊലപ്പെടുത്തിയതിനു മകന്‍ അറസ്റ്റില്‍. 42 കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
🙏കര്‍ണാടകയില്‍ ആശുപത്രിയില്‍ റീല്‍ ഷൂട്ട് ചെയ്ത 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി കാലയളവ് പത്തു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
🙏ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും നീന്തല്‍ക്കുളത്തിന്റെ കരാറുകാരനും ടെക്നീഷ്യനും അടക്കം ഏഴു പേര്‍ അറസ്റ്റില്‍. ബംഗളൂരു വര്‍ത്തൂരിലെ ലേക്സൈഡ് ഹാബിറ്ററ്റ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ രാജേഷ് കുമാര്‍ ദമെര്‍ലയുടെ മകളായ മന്യയാണ് (9) മരിച്ചത്.
🇦🇺 അന്തർദേശീയം 🇦🇽
🙏പാക്കിസ്ഥാനില്‍ തൂക്കു പാര്‍ലമെന്റ്. 265 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പിടിഐ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ 101 പേര്‍ വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടി 75 സീറ്റിലാണു ജയിച്ചത്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 54 സീറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ നവാസ് ഷെരീഫ് പിപിപിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിനു 133 പേരുടെ പിന്തുണ വേണം.
🙏യുകെയില്‍ രണ്ടു മക്കള്‍ക്കു വിഷം കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി യുവതിയെ അറസ്റ്റു ചെയ്തു. ഈസ്റ്റ് സസെക്സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്സ് വേയിലെ 38 കാരിയായ ജിലുമോള്‍ ജോര്‍ജാണു പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസായ സ്വന്തം മക്കളുടെ ശരീരത്തിലാണ് രാസവസ്തു കുത്തിവച്ച് ജിലുമോള്‍ കൊല്ലാന്‍ ശ്രമിച്ചത്.
🙏യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ ആറ് എമിറേറ്റുകളില്‍ മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്. യുഎഇയിലെ സ്വാകര്യ മേഖലാ ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.
🏏 കായികം 🏏
🙏അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കി. ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സെടുത്ത് പുറത്തായി.
🙏മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ ഒന്നര ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷണം പോയി