ബംഗളുരു.വീണയ്ക്ക് താൽകാലിക ആശ്വാസം കടുത്ത നടപടി വേണ്ടെന്ന് കോടതി, രേഖകൾ നൽകാൻ എക്സാ ലോജിക്കിന് നിർദ്ദേശം
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ വീണാ വിജയൻ്റെ കമ്പനിയായ എക്സാ ലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. വിധി പറയുന്നത് വരെ കടുത്ത നടപടികൾ വേണ്ടെന്ന് എസ് എഫ് ഐഒയ്ക്ക് കോടതി നിർദ്ദേശം നൽകി. എസ് എഫ് ഐ ഒ ആവശ്യപ്പെടുന്ന രേഖകൾ നൽകണമെന്ന് എക്സാ ലോജികിനും ജസ്റ്റിസ് നാഗാ പ്രസന്ന നിർദ്ദേശിച്ചിട്ടുണ്ട്.
ഒരേ കേസിൽ രണ്ട് അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയിൽ ചോദ്യം ചെയ്തത്.കമ്പനി നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട്.
അതേസമയത്ത് തന്നെ നടത്തുന്ന എസ് എഫ് ഐ ഒ യുടെ അന്വേഷണം നിയമവിരുദ്ധമാണ്.
എസ് എഫ് ഐ ഒ അന്വേഷണത്തിന് മുൻപ് തന്നെ രജിസ്‌ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നു.
എസ്എഫ്ഐ ഒയുടെ അന്വേഷണം
212 വകുപ്പ് പ്രകാരമാണ് യു എ പി എ പോലുള്ള നിയമമാണിതെന്നും
സഹാറ കേസിൽ പോലെ എക്സാലോജിക്കിൽ ഈ വകുപ്പ് ഉൾപ്പെടുത്താൻ കഴിയില്ലെന്നും എക്സാ ലോജിക് കോടതിയെ അറിയിച്ചു.
ആദ്യഘട്ട അന്വേഷണത്തിൽ തന്നെ എസ് എഫ് ഐ ഒ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന്
അഡി. സോളിസിറ്റർ ജനറൽ കെ അരവിന്ദ് കമ്മത്ത് കോടതിയിൽ അറിയിച്ചു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് സി എം ആർ എൽ 135 കോടി സംഭാവന നൽകി.
സേവനം നൽകാതെ 1.76 കോടി എക്സാ ലോജിക്കും കൈപ്പറ്റി
ഇൻകം ടാക്സ് രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങളാണിനെന്ന് എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.അന്വേഷണത്തിൽ പൊരുത്തകേടുകൾ ഉണ്ടെങ്കിൽ ഹർജിക്കാരന് ചൂണ്ടിക്കാട്ടാം.
ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജി നിലനിൽക്കില്ലന്നും എസ് എഫ് ഐ ഒ വാദിച്ചു. ഇരുവാദങ്ങളും വിലയിരുത്തിയ ശേഷമാണ് ജസ്റ്റിസ് നാഗപ്രസന്ന കേസ് വിധി പറയാനായി മാറ്റിയത്.