ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു

Advertisement

എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഫലം പുറത്തുവിട്ടത്. വിദ്യാഥികള്‍ക്ക് JEE Mains i.e. jeemain.nta.nic.in. എന്ന വെബ്‌സൈറ്റില്‍ കയറി ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചതായി എന്‍ടിഎ അറിയിച്ചു.

ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലാണ് പേപ്പര്‍ 1 പരീക്ഷയും ജനുവരി 24 ന് പേപ്പര്‍ 2 പരീക്ഷയും നടന്നത്.