കെ.എസ്. ഷാന്‍ കൊലപാതക കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലുള്ള ഹര്‍ജിയില്‍ വിധി 26ന്

Advertisement

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊലപാതക കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലുള്ള ഹര്‍ജിയില്‍ വിധി 26ന്.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 26ന് ഹര്‍ജിയിന്മേല്‍ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് വാദം കേള്‍ക്കും. അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഡിവൈഎസ്പിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അധികാരമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നുമാണ് പ്രതിഭാഗം വാദം. ആര്‍എസ്എസ്-ബിജെപി പവര്‍ത്തകരായ 11 പേരാണ് ഷാന്‍ വധക്കേസിലെ പ്രതികള്‍.