കടയടപ്പ് സമരം പുരോഗമിക്കുന്നു

Advertisement

വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം പുരോഗമിക്കുന്നു. സമൂഹത്തെ തളര്‍ത്തുന്ന വികലമായ നിയമങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. അതേ സമയം വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍
കടയടപ്പ് സമരത്തില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ ഒഴിവാക്കിയിട്ടുണ്ട്.

Advertisement