ദലിത് ക്രൈസ്തവർ നിയമസഭാ മാർച്ച് നടത്തി

Advertisement

തിരുവനന്തപുരം: ദലിത് ക്രൈസ്തവ വിദ്യാർത്ഥിക ളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തിരിച്ചുനൽകുക, സംസ്ഥാന ബജറ്റിൽ ദലിത് ക്രൈസ്തവർക്ക് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (സി ഡി സി ) യുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി. പാളയത്ത് നിന്നാരംഭിച്ച റാലി എൻസി ഡി സി ദേശീയ അധ്യക്ഷൻ വിജെ ജോർജ് ഉദ്ഘാടനം ചെയ്തു. റാലിനിയമസഭയ്ക്ക് മുന്നിൽ പോലീസ് ബാരിക്കേട് ഉയർത്തി റാലിതടഞ്ഞു.തുടർന്ന് നടന്ന സമ്മേളനം എം.വിൻസെൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്തു.സി ഡി സിസംസ്ഥാന ചെയർമാൻ എസ്ജെ.സാംസൺ, ഫാ.ജോൺ അരീക്കൽ, സാൽവേഷൻ ആർമി നെടുമങ്ങാട് ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ് ,ജോയി പോൾ, കെ ജെ റ്റിറ്റൻ, ജോർജ് മണക്കാടൻ, ജേക്കബ്ബ് ഡാനിയേൽ, തുടങ്ങിയവർ പ്രസംഗിച്ചു.