തിരുവനന്തപുരം. കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുകൾ.
മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കിളിമാനൂർ പോലീസിൽ പരാതി നൽകി. മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുറ്റി കാട്ടിൽ അബോധാവസ്ഥയിൽ കിടന്ന സമയത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു.
മരണ സമയത്ത് സുരേഷിൻ്റെ കൈയിലുണ്ടായിരുന്ന
പണവും ബാഗും വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്താനായില്ലെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയിൽ കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.