ഇഡി സമൻസിന്റ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

Advertisement

കൊച്ചി.മസാല ബോണ്ട് കേസില്‍ ഇ.ഡി സമൻസിന്റ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഇക്കാര്യത്തില്‍
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. അതേസമയം കേസ് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാര പരിധിയില്ലെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
ഉപദ്രവം ഉണ്ടാകില്ലെന്നുറപ്പിക്കാമെന്ന് കോടതിയും
ചോദ്യം ചെയ്യൽ ,വീഡിയോയിൽ പകർത്തുമെന്ന് ഇ.ഡിയും ഇതിനിടെ വ്യക്തമാക്കി.
ഇ.ഡിക്ക് അന്വേഷിക്കാൻ അധികാര പരിധിയില്ലെന്ന വാദം വിശദീകരിക്കാൻ തോമസ് ഐസക് സാവകാശം തേടിയതോടെ കേസ്
വെള്ളിയാഴ്ച്ച കിഫ്ബിയുടെ ഹർജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി

Advertisement