വെടിക്കും കിട്ടിയില്ല താപ്പാനക്കും കിട്ടിയില്ല,ബേലൂര്‍ മഗ്ന മറ്റൊരുമോഴയുമായി കാട്ടില്‍ വിലസുന്നു

Advertisement

. മയക്കുവെടി വെച്ച് പിടികൂടാൻ ഉള്ള ദൗത്യം വനം വകുപ്പ് തുടരുമ്പോൾ മറ്റൊരു മോഴയാനയുമായി കൂട്ടുചേർന്ന് കാട്ടിൽ വിഹരിക്കുകയാണ് ബേലൂർ മഗ്ന. തോൽപ്പെട്ടി വനമേഖലയിൽ നിന്ന് ലഭിച്ച ആകാശദൃശ്യത്തിലാണ് ഈ കാഴ്ച. RRT സംഘം നിരവധിതവണ ആനയെ കണ്ടെങ്കിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല vo Hold helicam visual with music റേഡിയോ കോളർ സിഗ്നൽ അനുസരിച്ച് ഡ്രോൺ പറത്തിയതാണ് വനം വകുപ്പ്. ബേലൂർ മഗ്നയ്ക്ക് കൂട്ടായി കണ്ടത് മറ്റൊരു മോഴ. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിനും മണ്ണുണ്ടിക്കും ഇടയിൽ വിഹരിക്കുകയാണ് രണ്ട് ആനകളും. വനംവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ആനകളെ നേരിൽ കണ്ടു. പിന്നീട് ബേലൂർ മോഴയെ ഒറ്റയ്ക്കും കണ്ടു. രാവിലെ പതിനൊന്നരയ്ക്കും വൈകിട്ട് നാലരയ്ക്കും മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തി. ഇടതൂർന്ന അടിക്കാട് തടസ്സമായി. ആനകളെ ഉപയോഗിച്ച് ബേലൂർ മഗ്നയെ വളയാൻ ശ്രമിച്ചു. മണം കിട്ടുമ്പോഴേക്കും ആന ഓട്ടം തുടങ്ങും. ഇതും ദൗത്യത്തെ ബാധിച്ചു. കൊലയാളി ആനയ്ക്കൊപ്പം കൂട്ടുചേർന്ന മോഴ തോൽപ്പെട്ടിയിലെ വനപാതകളിൽ സ്ഥിരം സാന്നിധ്യം എന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നു. നാളെ ദൗത്യം തുടരുമ്പോൾ ഈ മോഴയെ ബേലൂർ മഗ്നയിൽ നിന്ന് അകറ്റി മയക്കുവെടി വയ്ക്കുക എന്നത് മറ്റൊരു പ്രതിസന്ധി. കുങ്കിയാനകളെ ഉപയോഗിച്ചാകും ഇതിനുള്ള ശ്രമം

Advertisement