ബജറ്റിൻ മേലുള്ള പൊതു ചർച്ച, ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും

Advertisement

തിരുവനന്തപുരം . ബജറ്റിൻ മേലുള്ള പൊതു ചർച്ചക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും.വിദേശ സർവകലാശാല വിഷയത്തിൽ ഉണ്ടായ വിവാദങ്ങൾക്ക് ധനമന്ത്രി വ്യക്തത വരുത്തിയേക്കും.വിദേശ സർവകലാശാലകൾ കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ പിന്നോട്ട് പോകാനാണ് സാധ്യത.പാർട്ടി വകുപ്പുകൾക്ക് ബജറ്റിൽ കാര്യമായ പരിഗണന നൽകിയില്ലെന്ന് സിപിഐയുടെ പരാതിക്ക് ഇന്ന് പരിഹാരം ഉണ്ടായേക്കും.സപ്ലൈകോയ്ക്ക് കൂടുതൽ പണം ധനവകുപ്പ് അനുവദിച്ചേക്കുമെന്നാണ് സൂചനകൾ.

മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയാൻ നിയമ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം വനംമന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായി പ്രമേയം പാസാക്കാൻ ആയിരിക്കും നീക്കം.. സംസ്ഥാനത്ത് കർഷകർ നേരിടുന്ന വെല്ലുവിളികളാണ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തുക