ആളെക്കൊല്ലി മോഴയാനയെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നാലാം നാളിലും തുടരും

Advertisement

വയനാട്. ചാലിഗദ്ധയിൽ ആളെക്കൊല്ലി മോഴയാനയെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നാലാം നാളിലും തുടരും. റേഡിയോ കോളർ സിഗ്നൽ അനുസരിച്ച് ആർആർട്ടി സംഘം വനത്തിനുള്ളിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ആന കർണാടകയുടെ ഭാഗമായ നാഗർഹോളേ വനമേഖലയിലേക്ക് മാറിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും കേരള അതിർത്തിയിലേക്ക് എത്തിയതായുള്ള സിഗ്നൽ ലഭിച്ചു. ഇടതൂർന്ന പൊന്തക്കാടുകളാണ് ദൗത്യത്തിന് കടുത്ത പ്രതിസന്ധി ആകുന്നത്. 200ലേറെ വനം വകുപ്പ് ജീവനക്കാരാണ് ഇന്നും തിരച്ചിലിന് ഇറങ്ങുക. ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്