വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 14 ചൊവ്വ

❤️ഇന്നു വാലന്റൈന്‍സ് ഡേ. ലോകമെങ്ങുമുള്ള കമിതാക്കളുടെ പ്രണയദിനം. ആശംസകള്‍ നേര്‍ന്നും സമ്മാനങ്ങള്‍ കൈമാറിയും സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകളുമായി ലോകസമൂഹം.❤️

BREAKING NEWS

👉വയനാട്ടിൽ വീണ്ടും
കടുവയിറങ്ങി.പട മലയിൽ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

👉കഴിഞ്ഞ ദിവസം മയക്ക് വെടിവെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തിൽ അന്വേഷണത്തിന് വനം മന്ത്രിയുടെ ഉത്തരവ്

👉കർഷക സമരം നേതാക്കളുടെ അറസ്റ്റിലേക്ക് ഹരിയാന പോലീസ്

👉 ഡല്‍ഹിയുടെ അതിര്‍ത്തി റോഡുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം.

👉 ആയിരക്കകണക്കിനു ട്രാക്ടറുകളുമായാണു കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

👉 ഡല്‍ഹി അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഈ പ്രദേശങ്ങളിലെ നിരോധനാജ്ഞ ലംഘിച്ചാണു കര്‍ഷകരുടെ സമരം.

🌴 കേരളീയം 🌴

🙏കേരളത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന്. കേരള സര്‍ക്കാര്‍ രൂപീകരിച്ച നാലംഗ സമിതി ഇന്നു ഡല്‍ഹിയിലെത്തി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച.

🙏മാനന്തവാടിയിലെ കൊലയാളി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ആന കാട്ടിക്കുളം ഇരുമ്പു പാലത്തിനു സമീപമാണ് ഉണ്ടായിരുന്നത്.

🙏മാസപ്പടി ഇടപാട് കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കു മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ തന്റെ മൈക്ക് ഓഫാക്കിയതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

🙏കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരാകുന്നതിന് എന്താണു തടസമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന തോമസ് ഐസകിന്റെ ആവശ്യം കോടതി തള്ളി.

🙏പുല്‍പ്പള്ളി സുരഭിക്കവലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മൂന്നിടത്തു വനംവകുപ്പുകാര്‍ വച്ച കൂട്ടില്‍ കടുവ കയറിയില്ല.

🙏വാളയാര്‍ അഹല്യ കാമ്പസില്‍ ശില്‍പോദ്യാനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചാടിവീണത്.

🙏നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു ചുരുക്കി മറുപടി പറയണമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്കുള്ള മറുപടി നീണ്ടു പോകരുത്. ഇക്കാര്യത്തില്‍ മറ്റു മന്ത്രിമാരെ മാതൃകയാക്കണം. സ്പീക്കര്‍ പറഞ്ഞു.

🙏കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കു നീളുന്നു. തൃപ്പുണിത്തുറ മെട്രോ സ്റ്റേഷന്‍ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചു. തൃപ്പൂണിത്തുറവരെ സര്‍വ്വീസ് വൈകാതെ ആരംഭിക്കും.

🙏തൊഴിലുറപ്പു പദ്ധതിക്ക് ആയുധങ്ങളും സാധനങ്ങളും വാങ്ങിയെന്നു വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പത്തു വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

🙏കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മോദിയെ പരിഹസിച്ചു എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ എബിവിപി വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കി. ഹിറ്റ്ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്നായിരുന്നു ബോര്‍ഡിലുള്ള ഒരു പരാമര്‍ശം.

🙏ഒമാനില്‍ കനത്ത മഴയില്‍ മലയാളി ഒഴുക്കില്‍പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുല്‍ വാഹിദ് എന്ന 28 കാരനാണു മരിച്ചത്. കളിപ്പാട്ടം വില്‍ക്കുന്ന വാനിന്റെ ഡ്രൈവറാണ്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഹിബ്ര മേഖലയിലെ മഴവെള്ളപ്പാച്ചിലിലാണ് പെട്ടത്.

🇳🇪 ദേശീയം 🇳🇪

🙏2022 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ വിട്ടയച്ചതെന്ന വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിച്ചെന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

🙏പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്സ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

🙏നടിയും ഗായികയുമായ മല്ലിക രജ്പുത് എന്ന വിജയലക്ഷ്മി മരിച്ച നിലയില്‍. 35 വയസായിരുന്നു. ന്യുഡല്‍ഹിയിലെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

🙏ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരു മാറ്റി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കി.

🙏ഖത്തറില്‍ തടവിലായ മുന്‍ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് അതില്‍ പങ്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

🙏ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത പൊലീസുകാരന്റെ കൈയില്‍ കടിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗളുരുവില്‍ സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്.

🇦🇺 അന്തർദേശീയം 🇦🇴

🙏യു എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

🙏യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റു
ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയദ് സ്റ്റേഡിയത്തില്‍ ‘അഹ്ലന്‍ മോദി’ പരിപാടിയില്‍
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അറബിയിലും മോദി സംസാരിച്ചു.

🙏പാക്കിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും. ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടി സ്വതന്ത്രരെ ജയിപ്പിച്ചെടുത്ത് ഏറ്റവും കൂടുതല്‍ എംപിമാരെ നേടിയെങ്കിലും ഏറേയും സ്വതന്ത്രരായതിനാല്‍ ഏറ്റവും വലിയ കക്ഷിയാകില്ല.

കായികം🏏

🙏ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ താത്കാലിക വിലക്ക് നീക്കി യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്. തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് 23ലാണ് ദേശീയ ഗുസ്തി ഫെഡറേഷനെ വിലക്കിയത്

Advertisement