ഡോ. വന്ദനദാസ് കൊലപാതക കേസ് അന്വേഷണം തൃപ്തികരം,മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.ഡോ. വന്ദനദാസ് കൊലപാതക കേസ് അന്വേഷണം തൃപ്തികരമായതിനാലും മറ്റു കാരണങ്ങൾ കണ്ടെത്താനാകാത്തതിനാലുമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് അനുമതി നൽകാത്തത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.
പോലീസ് നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഒരു പ്രത്യേക സ്ക്വാഡിൻ്റേയും അന്വേഷണം ഇനി ഈ കേസിൽ ആവശ്യമില്ലെന്നും
മുഖ്യമന്ത്രി. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദനദാസിൻ്റെ കൊലപാതക കേസ് CBI ക്ക് വിടേണ്ടതിൻ്റെ ആവശ്യകതയിലേക്ക് മോൻസ് ജോസഫ് എംഎൽഎ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Advertisement