‘നീയും കുടുങ്ങും’,വെടിവെപ്പ് കേസിൽ ബാർഉടമക്കെതിരെ കേസെടുത്ത് പൊലീസ്

Advertisement

കൊച്ചി. എടശേരി വെടിവെപ്പ് കേസിൽ ബാർഉടമക്കെതിരെയും കേസ് വരും. രാത്രി പതിനൊന്ന് മണിക്ക് ശേഷവും മദ്യ വിൽപന നടത്തിയതിനാണ് അബ്കാരി നിയമ പ്രകാരം പൊലീസ് കേസെടുത്തത്. അതേസമയം സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതി വിനീതിനെ പിടികൂടാനായിട്ടില്ല.

രാത്രി പതിനൊന്ന് മണിക്ക് ശേഷവും ബാറിൽ മദ്യ വിൽപന നടത്തിയെന്ന് സിസിടിവി പരിശോധനയിലാണ് പൊലീസ് മനസിലാക്കിയത്. അബ്കാരി നിയമപ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം ഒളിവിൽ കഴിയുന്ന മുഖ്യമപ്രതി വിനീതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് വിനീതിനെ പിടികൂടിയാൽ മാത്രമേ അറിയാൻ കഴിയൂ. ഈ തോക്കും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയതായാണ് വിവരം. അതിനിടെ പ്രതികൾ സഞ്ചരിച്ച റെൻറ് കാറിൻറെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് വിവരം. പ്രതികൾ ക്വട്ടേഷൻറെ ഭാഗമായാണോ കൊച്ചിയിൽ എത്തിയതെന്നാണ് പൊലീസ് സംശയം. കുപ്രസിദ്ധ ഗുണ്ടയായ ഭായി നസീറിൻറെ ഗ്യാങിൽപ്പെട്ടയാളാണ് ഒളിവിലുള്ള വിനീത്. വിനീതിൻറെ പേരിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് വിറ്റതിനും, പൊലീസുകാരെ ആക്രമിച്ചതിനും , ഹോട്ടൽ തല്ലിത്തകർത്തതിനും കേസുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്ന് നാൽപ്പത്തിയഞ്ചിനാണ് എടശേരി ബാറിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ബാർ മാനേജർ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വിദേശ രാജ്യങ്ങളുടെ രീതിയില്‍ മദ്യപാനം ക്വട്ടേഷന്‍ വെടിവയ്പ് എന്നിവ പെരുകുന്നത് വ്യാപക ആസങ്കയായിട്ടുണ്ട്. തോക്കുകളുടെ ദുരുപയോഗം അടുത്തിടെ പുതിയ തലവേദനയാണ്.

Advertisement