ആശുപത്രി വളപ്പിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

തിരുവനന്തപുരം. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി വളപ്പിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ.ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ എന്ന ബിജുവാണ് ആത്മഹത്യ ചെയ്തത്. 45 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആശുപത്രി വളപ്പിലെ മരത്തിലാണ് അജികുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലത്തെ ചികിത്സ കഴിഞ്ഞാണ് രോഗി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കടുത്ത നടുവ് വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി അജികുമാർ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.