ഗവര്‍ണറെ പ്രതിഷേധച്ചൂടറിയിക്കാന്‍ എസ്എഫ്ഐ, നോവാതെ കാത്ത് പൊലീസ്

Advertisement

തൃശ്ശൂർ. ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ ഇടങ്ങളിൽ കരിങ്കോടി പ്രതിഷേധവുമായി എസ്എഫ്ഐ. നാൽപ്പതിലധികം എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഒരു എസ്എഫ്ഐ പ്രവർത്തകൻ്റെ കണ്ണിന് പരുക്കേറ്റു. ഗവർണർക്കെതിരായ പ്രതിഷേധം തൃശ്ശൂരിൽ തുടരുമെന്ന് എസ്എഫ്ഐ. മര്‍ദ്ദനമില്ലാതെ ശാരീരികമായി പരുക്കേല്‍പ്പിക്കാതെയാണ് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞത്. ഒരു പൊലീസുകാരനെ ഏറെ ദൂരം വലിച്ചിഴച്ചിട്ടും ശാന്തം, ലാത്തിയേയില്ല.


തൃശ്ശൂർ അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ പലയിടങ്ങളിൽ ഗവർണർക്കു നേരെ പ്രതിഷേധമുണ്ടായി. തിരൂർ ക്ഷേത്രത്തിനു മുന്നിലും, വെളപ്പായ പാലത്തിന് സമീപവും മെഡിക്കൽ കോളേജിലേക്കുള്ള പാതയിലുമാണ് കരിങ്കോടി കാണിച്ചത്. മെഡിക്കൽ കോളേജ് കവാടത്തിനു മുന്നിൽ കരിങ്കോടി കാണിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് സംഘർഷത്തിനിടയാക്കി. അറസ്റ്റ് നീക്കത്തിനിടെ ഒരു പോലീസുകാരന്‍ നിലത്തുവീഴുകയും വലിച്എചിഴക്സ്എകപ്ഫ്ഐപെടുകയുമുണ്ടായി. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു എന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി.

പലയിടങ്ങളിലും കരിങ്കോടി കാണിക്കാനെത്തിയ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. നാൽപ്പതിലധികം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിൽ വിവിധ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണർക്കെതിരെ നാളെയും പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇത്രമാതൃകാപരമായും സംഘര്‍ഷരഹിതമായും പ്രക്ഷോഭകരെ കേരളാ പൊലീസ് തടയുന്നത് ആദ്യമാണ്.