കോവൂർ കുഞ്ഞുമോന്റെ പാർട്ടിയെ ‘ബ്രോയിലർ പാർട്ടി’യെന്ന് പരിഹസിച്ച് ആർ ജെ ഡി

Advertisement

ശാസ്താംകോട്ട (കൊല്ലം) : ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർ.ജെ.ഡി കുന്നത്തൂർ എംഎൽഎ കോവൂർ
കുഞ്ഞുമോൻ നേതൃത്വം നൽകുന്ന പാർട്ടിയെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് എത്തിയത് എൽഡിഎഫിൽ തലവേദനയാകുന്നു.കുഞ്ഞുമോന്റെ പാർട്ടിയായ ആർഎസ്പി (ലെനിനിസ്റ്റ്) നെ ‘ബ്രോയിലർ പാർട്ടി’യെന്നാണ് ആർ.ജെ.ഡി പരിഹസിച്ചത്.
ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഭരണകക്ഷി എംഎൽഎ കൂടിയായ കുഞ്ഞുമോന്റെ പാർട്ടിയെ ഇത്തരത്തിൽ വിശേഷിപ്പിച്ചത്.തങ്ങൾക്ക് അവകാശപ്പെട്ട പാർലമെന്റ് സീറ്റ് നൽകാത്തതിനെ തുടർന്ന് ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങൾ അടക്കം രാജിവയ്ക്കുമെന്നുളള കടുത്ത വിമർശനവും തീരുമാനങ്ങളുമായി രംഗത്ത് എത്തിയ ആർജെഡി കോവൂർ കുഞ്ഞുമോന്റെ പാർട്ടി പോലെ ബ്രോയിലർ പാർട്ടിയല്ല തങ്ങളുടേതെന്നും അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിവും ശക്തിയുമുള്ള പാർട്ടിയാണെന്നും എൽഡിഎഫിനെ
ബോധ്യപ്പെടുത്തുകയായിരുന്നു എന്ന് വേണം കരുതാൻ.മന്ത്രി സ്ഥാനം അടക്കം അവകാശപ്പെട്ടവ നേടിയെടുക്കാൻ കഴിയാത്ത കുത്തുമോന്റെ പരാജയവസ്ഥയിലല്ല തങ്ങളെന്നും അവർ വിശദീകരിക്കുന്നു.അതിനിടെ ആർജെഡി നടത്തിയ പരിഹാസത്തിൽ ഞെട്ടിയിരിക്കാണ് കോവൂർ കുഞ്ഞുമോൻ.പാർലമെന്റ് സീറ്റിന് അവകാശമുണ്ടായിരുന്നിട്ടും ഒരിടത്തു പോലും അത്തരം ആവശ്യം ഉന്നയിക്കാതെ മുന്നണിയെ ശക്തിപ്പെടുത്തുന്ന ആർഎസ്പി (എൽ) നെ വിമർശിക്കാൻ ആർജെഡിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് സംസ്ഥാന അസി.സെക്രട്ടറി പി.ടി ശ്രീകുമാർ പ്രതികരിച്ചു.ആർജെഡി നടത്തിയത്
മുന്നണി മര്യാദയുടെ ലംഘനമാണെന്നും സംസ്ഥാനത്ത് ആർ.എസ്.പിയുടെ ശക്തി നഷ്ടമായിട്ടില്ലെന്നും എന്നാൽ രാജ്യം ഭരിച്ചിരുന്ന ജനതാദളിന്റെ ഇന്നത്തെ അവസ്ഥ മറ്റുള്ളവരെ വിമർശിക്കുന്നവർ മനസിലാക്കണമെന്നും ഇത്തരം പരാമർശത്തിനെതിരെ മുന്നണി കൺവീനറെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement