ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിനിടെ പ്രതിസന്ധി സൃഷ്ടിച്ച് കൂട്ടാളി മോഴ

Advertisement

വയനാട്. ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിനിടെ വനപാലകർക്ക് നേരെ പാഞ്ഞെടുത്ത് ഒപ്പമുള്ള മോഴയാന. ബാവലി വനമേഖലയിലാണ് സംഭവം ഉണ്ടായത്. നാലാം ദിവസവും മയക്കു വെടി വയ്ക്കാനുള്ള ദൗത്യം വിജയിച്ചില്ല. രണ്ടുതവണയാണ് ആനയെ സംഘത്തിനു മുന്നിൽ കിട്ടിയത്.

ഇന്നലെ മുതൽ ബേലൂർ മഖ്നയ്ക്കൊപ്പം ഉണ്ട് മോഴയാന. ഇന്നും ഓരം പറ്റി നടപ്പാണ്. വനപാലകസംഘം തിരച്ചിൽ ഇറങ്ങിയത് പുലർച്ചെ അഞ്ചരയോടെ. ബാവലി വനമേഖലയിൽ നിന്നാണ് റേഡിയോ കോളർ സന്ദേശം ലഭിച്ചത്. RRT , വെറ്റനറി സംഘങ്ങൾ ആൾപ്പൊക്കത്തിലുള്ള മുൾക്കാടുകൾ താണ്ടി ആനയെ മയക്കു വെടി വയ്ക്കാനുള്ള ശ്രമം. പലതവണ ആനയെ മുന്നിൽ കിട്ടി. പൊന്തക്കാട്ടിൽ ദൗത്യം ഫലം കണ്ടില്ല. ഒപ്പമുള്ള മോഴയും പ്രതിസന്ധിയായി. ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുത്തു. പടക്കം പൊട്ടിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമ്പോഴും രണ്ടാനകളും ഓടിയെടുക്കുകയാണ്.

ഈ വിധം വെല്ലുവിളികൾ നിറയുന്നുണ്ട് ദൗത്യത്തിൽ . ആനയെ മയക്കു വെടി വച്ച് പിടികൂടുകയല്ലാതെ മറ്റൊരു വഴിയും വനംവകുപ്പിന് മുന്നിലില്ല. കാട്ടിലേക്ക് അയച്ചാൽ വീണ്ടും നാട്ടിൽ ഉറങ്ങാൻ ഉള്ള സാധ്യത. അത് കൂടുതൽ അപകടങ്ങൾക്ക് വഴിയായേക്കാം. അതിനാൽ തന്നെ ദൗത്യം നാളെയും തുടരും

Advertisement