എൻ കെ പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിയുടെ വിരുന്നിനു പോയത് ഒരു റെഡ് ലൈറ്റ് കത്തുന്നുവെന്നതിൻ്റെ വാണിംഗ്

Advertisement

തിരുവനന്തപുരം . എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിയുടെ വിരുന്നിനു പോയത് ഒരു റെഡ് ലൈറ്റ് കത്തുന്നുവെന്നതിൻ്റെ വാണിംഗ് ആണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ത്യ സഖ്യത്തിൽ ചേരാതിരുന്ന എംപിമാരെയാണ് പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും കുടുംബവും മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഭക്ഷണം കഴിച്ചില്ലേയെന്നും
പ്രേമചന്ദ്രനെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരൽ സ്വന്തം നേരെയാണെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.